ഒന്നും ലഭിക്കാനില്ലായെങ്കിലും
എന്തിനോ തേടുന്നു ഞാനിന്നും...
ഓർമ്മയുടെ മൗനങ്ങളിൽ
ചിതൽപ്പുറ്റ് നിറയുന്നു...
മൗന നൊംബരത്തിന്നീണം
ചുറ്റിലും മുഴങ്ങുന്നു...
ഉരുളുന്ന കാലചക്രത്തിൻ ചുവട്ടിൽ
ചതയുന്നുവെൻ നിറമുള്ള സ്വപ്നങ്ങൾ...
ചുറ്റിലും വീശുന്ന വായുവിൽ
മൃത്യുവിൻ സുഗന്ധം പരന്നീടുന്നു...
ജീവിത വീഥിതൻ മങ്ങിയ വെട്ടത്തിൽ
വഴിയറിയാതെ ഞാനുഴറിടുന്നു...
ജീവിച്ചിരിക്കുന്നയെൻ അസ്ഥിത്തറയിൽ
ബലിക്കാക്കകളെന്തോ തിരയുന്നു...
തട്ടിത്തകർക്കുന്നൂ അവയെൻ
സ്വപ്നത്തിൻ കണ്ണാടിച്ചില്ലുകൾ...
കത്തിയെരിയുന്നെൻ ചിതയെങ്കിലും
പ്രാണനുണ്ടെൻ ദേഹത്തിലിപ്പഴും...
ഒരു വർഷം കൂടി പടിയിറങ്ങുന്നു...
വിജ്ഞാനവും വിനോദവുമായി പങ്കിട്ട നാളുകൾ
ഇനി മാനസ്സ ചില്ലയിൽ ചേക്കേറുകയായി...
കൊഴിഞ്ഞ ഇന്നലെകളുടെ സൗന്ദര്യവും സൗരഭ്യവും
മനസ്സിൽ എന്നുമുണ്ടായിരുന്നെങ്കിൽ...
ഇവിടെനിന്നാർജ്ജിച്ചതൊക്കെയും
വരുംകാലങ്ങളിൽ നന്മകളായെങ്കിൽ...
സൗഹൃദത്തിന്റെ പുലരിത്തെളിച്ചം
ജീവിത പന്ഥാവിൽ എന്നുമുണ്ടായെങ്ങിൽ...
ഒരർത്ഥവും തോന്നാത്ത ജീവിത യാഥാർത്ഥ്യവുമായി മനസ്സിൽ വല്ലാത്തൊരു കുറ്റബോധവുമായി ചുവടുകൾ ഓരോന്നും വയ്ക്കുംബോൾ ചുറ്റും കാണുന്നതെല്ലാം ചലിക്കുന്ന മനുഷ്യക്കോലങ്ങളും അവരുടേതല്ലാത്ത കുറേ ചീട്ടു കൊട്ടാരങ്ങളും മാത്രം. വെറുതെയാണെങ്കിലും എന്റെ കണ്ണുകൾ ചുറ്റിലും പറക്കുന്ന കിളികളിൽ സൗന്ദര്യം ദർശ്ശിച്ചു. കുറച്ചു കഴിഞ്ഞ് എന്റെ കണ്ണു അടുത്ത് പറന്ന് നിൽക്കുന്ന ഒരു കിളിയിൽ മാത്രം നിലച്ചുനിന്നു. എന്തൊരു ചന്തമാണു ആ കിളിക്ക്.
ജീവിതത്തിന്റെ ഒരു മൂലയിലും ഉറച്ചു നിൽക്കാത്ത എന്റെ മനസ്സ് ആ കിളിയിൽ തന്നെ ശ്രദ്ധിച്ചു നിന്നു. അതിനെ സ്വന്തമാക്കാനുള്ള മോഹവുമായി പതുക്കെ അതിന്റെ അരികിലേക്ക് നീങ്ങി. മഞ്ഞുതുള്ളിയുടെ നൈർമല്യവും പൂക്കളുടെ സുഗന്ധവും മഴവില്ലിന്റെ ഭംഗിയും ആ കിളിയിൽ നിന്ന് എനിക്കനുഭവപ്പെട്ടു. സൂര്യൻ ചക്രവാളത്തിൽ എരിഞ്ഞമരുന്ന സമയത്തും പൂത്ത നീർ മലരിന്റെ സുഗന്ധം എനിക്കാ കിളിയിൽ നിന്നു ലഭിച്ചു.
കൗതുകം ഇഷ്ടപ്പെടുന്ന എന്റെ കണ്ണുകൾക്ക് ആ കിളി മനസ്സിനു കൗതുകം മാത്രമായിരുന്നുവോ? അറിയില്ല... കഴിഞ്ഞ ജന്മാന്തരങ്ങളിൽ കണ്ടു കൊതിതീരാത്ത എതോ മുഖം. അതിനെ സ്വന്തമാക്കാൻ ആകുമോ എന്ന ചോദ്യവുമായി ജീവിതം മുന്നോട്ടു പോയി.
നിർവ്വചിക്കാനാകാത്ത നിമിഷങ്ങളിലും സങ്കൽപ്പ ലോകത്തിലും നടന്നു നീങ്ങിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ആ കിളി അതിന്റെ ചേതോഹരമായ വർണ്ണങ്ങളാലും ആരേയും വിസ്മരിപ്പിക്കുന്ന ലാസ്യഭംഗിയാലും എന്നെ ഞാനല്ലാതാക്കി മാറ്റി. പതുക്കെ, വളരെപ്പതുക്കെ ആ കിളി എന്റെ മനസ്സിൽ ഒരു കൂടു കൂട്ടി. പിന്നെ ആ കിളിക്കായ് ഞാൻ സമയം കണ്ടെത്തുകയായിരുന്നു. സമയം എനിക്കനുകൂലമായി. ജീവിതത്തിലെ ഓരോ നിമിഷവും വിലയുള്ളതായി. ജീവിതത്തിൽ അതുവരെയില്ലാത്ത ലക്ഷ്യബോധം വന്നതുപോലെ.
പിന്നെ ആ കിളിയെ കാണാതിരിക്കുംബോൾ മനസ്സിലെന്തോ ഒരു വിങ്ങൽ. അത് ദേശാടനക്കിളി ആയിരുന്നുവോ? ഇല്ല! അതിനു ഗ്രാമ ഭംഗി തുളുംബി നിന്നിരുന്നു. ഞാൻ മണക്കാത്ത ഗന്ധകപ്പുകയും ഞാനറിയാതെയണിയുന്ന പുഷ്പചിത്രങ്ങളും ഞാൻ കേൾക്കാതെ കേൾക്കുന്ന രോദനങ്ങളും ആ കിളിയിൽ ഞാൻ കണ്ടിരുന്നു.
കിളിയെ കണ്ടുമുട്ടുന്ന ഓരോ നിമിഷവും എനിക്കു സ്വർഗ്ഗതുല്യമായിരുന്നു. സന്തോഷത്താൽ വാക്കുകൾ പുറത്തു വരികയില്ലായിരുന്നു. ആ കിളിയെക്കുറിച്ചു വർണ്ണിക്കാൻ എന്റെ കവിതകൾക്കോ സംഗീതത്തിനോ ഒരിക്കലും കഴിയില്ല. തളിരു പൂക്കുന്ന നേരങ്ങളിൽ എന്നിൽ ഒഴുകിയെത്തുന്ന ശിൽപ്പ സംഗീതമാണു എന്റെ പൈങ്കിളി. എന്റെ ഏകാന്ത നിമിഷങ്ങളും സ്വപ്നങ്ങളും അതിനെക്കുറിച്ചുള്ളതായിരുന്നു.
ജീവിത യാത്രയിൽ ഇടക്കെനിക്കു കാലിടറി. മറ്റ് കിളികളുമായി കൂട്ടുപിടിച്ചു പറക്കുന്ന എന്റെ കിളിയെ ഞാൻ കണ്ടു. ആ കിളി പറന്നകലുന്ന പാതയെ നോക്കി കുറേ നേരം ഞാൻ നിന്നു. ആ കിളിക്കു വേറെ കിളികൾ കൂട്ടുവന്നു. അപ്പോൾ എന്റെ മനസ്സ് നിലം തൊടാതെ പറന്നു നിൽക്കുകയായിരുന്നു.
ഒരിക്കലും ഒരു കോണിലും നിലക്കാതെ എന്റെ മനസ്സ് വീണ്ടുമാകിളിയെ കണ്ടു. അതെന്നിൽനിന്ന് വേർപ്പിരിയാൻ ശ്രമിക്കുന്നതുപോലെ. എന്നിട്ടും ദിനവുമാകിളിയെ കാത്ത് വഴിയരികുകളിൽ ഞാനലഞ്ഞു. ഒരു നോട്ടത്തിനായ് കൊതിച്ചു.
ആ കിളി ഇപ്പോൾ എന്റേതല്ല. അതിനെ സ്വന്തമാക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കൈയ്യെത്താത്ത ദൂരത്തേക്കു എന്റെ പൈങ്കിളി പറന്നുപോയി, കവർന്നുപോയി. വിധി! എന്നു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ഇന്നും ആ കിളിയെക്കുറിച്ചുള്ള ഓർമ്മകളിൽ എല്ലാ ഋതുക്കളിലും കൂടും കൂട്ടി ഞാൻ കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ എനിക്കാകിളിയെ ഓർക്കാതിരിക്കാനാകില്ല, സ്നേഹിക്കാതിരിക്കാനും.
"മറക്കുവാനാകുമോ
ആദ്യാനുരാഗം
ജന്മങ്ങളിൽ"
ഒരു പ്രേമവും ഒരിക്കലും അവസാനിക്കുന്നില്ല...
ഉപരിതലം ശാന്തമാകുംബോഴും
ഉള്ളറകൾ ജ്വലിച്ചുകൊണ്ടേയിരിക്കും...
ഏറെ നാളായ് കണ്ടിട്ടോമലേ നിന്നെ...
കാണുവാനാഗ്രഹിക്കുമെന്നുമെൻ മനം...
വസന്തം ചമക്കും നീയൊരു മധു
ചൊരിയും മലരായ് മാറിയെങ്കിൽ...
നിന്നിലെ മാദക സുഗന്ധം നുകരാൻ
ചിത്രശലഭമായി പിറന്നെങ്കിൽ ഞാൻ...
പ്രകൃതിതൻ സ്വപ്ന സമാനമാം വാനിൽ
പറന്നുല്ലസ്സിക്കാൻ കൊതിക്കുന്നു ഞാൻ...
തുലാമാസത്തിലെ കൊള്ളിയാൻ പോലുള്ള
ആ പുഞ്ചിരിതൻ അർത്ഥമെന്തേ സഖീ...?
മോഹഭംഗാദികളാം ആ നരിച്ചിറകുകൾ
നക്കിത്തുടക്കുംബോൾ ഞാൻ ഭ്രാന്തനാകും...
ഓർക്കാൻ ശ്രമിക്കുംബോഴെൻ ചിത്തത്തി-
ലെന്തോ മറന്നെന്നു തോന്നീടുകയാൽ
ശോഭയോടെൻ മനതാരിൽ തെളിയും
ചിരാതുപോൽ നിന്റെയീ നമ്ര മുഖം...
മറക്കുവാൻ ശ്രമിക്കുംബോളതിൻ പതിൻ
മടങ്ങായി വർദ്ധിക്കും നിൻ സ്മൃതി...
സാധിക്കില്ലെൻ മലരേ ഈ ജന്മം
എൻ മനസ്സിൽ നിന്നു നിന്നെ മാറ്റുവാൻ...
ഏകാന്തമാം എൻ ജീവിതത്തിൽ
ഒരു ശലഭമായ് നീ വന്നു മാഞ്ഞുപോയി...
അന്നു നീ എന്നുള്ളിൽ നുകർന്നു തന്നയാ
അനുരാഗത്തെ ഞാൻ കവർന്നുപോയി...
അതിരറ്റ ആനന്ദമെൻ ഹൃത്തട്ടിൽ
ഞാനാരെന്നരോർമ്മ മറച്ചുപോയി...
ഇനിയെന്നു കാണുമെൻ അനുരാഗ ശലഭമേ...
ഇനിയെന്നു നുകരുവാനാകും നിൻ രാഗം...
യുഗ യുഗാന്തരങ്ങൾ കാത്തിരിക്കും
സഖീ, നിനക്കായി ഞാൻ...
ഒരു നാൾ നീയെൻ ചാരത്തണയുമെന്ന
ശുഭ പ്രതീക്ഷയിൽ...
ഏകാന്തതേ നിൻ മടിത്തട്ടിലന്നൊരു
കണ്ണുനീർ തുള്ളിയായ് വീണടർന്നതും
കാലമേ നീ ചവിട്ടിത്തകർത്തതോ
ജീവിത സ്വപ്നമായ് വീണ്ടും ജനിച്ചതും
ആർദ്ദ്രതേ നീ കുറിച്ചിട്ട വഴികളിൽ
ശോകമായന്നു താളം പകർന്നതും
അതിന്മേലൊരുപാട് സ്വപ്നങ്ങൾ കണ്ടതും
സ്വപ്നങ്ങൾക്കാകാശത്തിൻ വർണ്ണം പകർന്നതും
ഓർക്കുന്നൂ വീണ്ടുമൊരോർമ്മയായ് മാത്രം...
കാത്തുവച്ചൊരാ മൗനം തകർന്നതും
ഇന്നലെകൾ ഒരു സ്മൃതിയായ് മറഞ്ഞതും
പുലരികൾ വാതിലിൽ മുട്ടി വിളിച്ചതും
ഒടുവിലീയുഗത്തിലൊരംഗമായി
സഖീ, നീയുമെന്നോ കലർന്നതും
ഓർക്കുന്നതുമൊരോർമ്മയ്ക്കായ് മാത്രം...
എങ്കിലുമതിന്നുമൊരു മൂക താളമായ്
ഒരിക്കലും മരിക്കാത്ത ഹൃദയമായ്
ഒരാത്മഹിതം പോലവേ...
ഏകാന്തതയുടെ അമാവാസിയിൽ എനിക്കു കൈവന്ന ഒരുതുള്ളി വെളിച്ചമാണു നിന്റെ സ്നേഹം...
അത് അന്നത്തെ അനുഭവ സത്യമാണു...
കിളിക്കു രാത്രിയിൽ അതിന്റെ കൂട്ടിൽ വിളക്കാവുന്നത് മിന്നാമിനുങ്ങാണെന്ന് കുട്ടികൾ പറയുമായിരുന്നു...
എനിക്ക് അത് നിന്റെ സാമീപ്യവും സ്നേഹവുമായിരുന്നു...
അന്നുമുതൽ നിന്റെ സ്നേഹവും ആശ്വാസ വാക്കുകളും ആഴമളക്കാനാവാത്ത ഒരു സത്യമായി, ആർദ്ദ്രമായ ഒരു സാന്ത്വനമായി, ഈ ഭൂമിയുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി, എല്ലാ സുഖ ദു:ഖങ്ങളിലും പങ്കാളിയായ് എന്നോടൊപ്പമുണ്ട്...
എന്റെ ജീവിതത്തിൽ കുറേക്കാലം അവളായിരുന്നു...
കാലമെന്നുപറഞ്ഞാൽ അതിന്റെ എല്ലാ അർത്ഥത്തിലും...
എന്റെ സന്തോഷം, ഉൽക്കണ്ട, കയ്പ്, നിർവൃതി, അനുഗ്രഹം, ശാപം, ജീവിതം, മരണം...
മരണമെന്നു പറയുംബോൾ അതിനു തുല്യം...
ഒക്കെ ഞാനനുഭവിച്ചു...
എന്റെ ജീവിതം അങ്ങനെയായിരുന്നു...
എന്നിട്ടും ഞാനവളെ സ്നേഹിച്ചു...
മനസ്സ് വളരെ ആഴമുള്ള ഒന്നാണു...
ചിലപ്പോൾ നോക്കുംബോൾ ഒരു ഘന നീലിമ...
ചിലപ്പോൾ അടിത്തട്ട് കാണാം...
അനുഗ്രഹവും ശാപവും വേർത്തിരിയുന്നത് എങ്ങനെ...?
എൻ സ്വപ്നങ്ങൾ തൻ ചുടലപ്പറംബാം
ഈ തീരത്തിരിക്കാനെനിക്കേറെയിഷ്ടം...
കത്തിയെരിയുമാചിതയിൽ കാണുന്നു ഞാനെൻ
നഷ്ട സ്വപ്നങ്ങൾതൻ വാടാമലരുകൾ...
എങ്കിലുമെൻ മനസ്സിൻ കണ്ണാടി യവനികക്കുളളിൽ
മായാതെ നിൽക്കുന്നത് നിൻ രൂപം മാത്രം...
പ്രതീക്ഷതൻ നീല വിഹായസ്സിലേക്ക്
കുതിച്ചുയർന്ന എൻ കൗമാര സ്വപ്നങ്ങൾക്ക്
മഴവില്ലിൻ വർണ്ണങ്ങളേകി നീ...
വിധിതൻ ക്രൂരമാം അഗ്നിജ്വാലകളാൽ
കത്തിക്കരിഞ്ഞുവെൻ സ്വപ്നച്ചിറകുകൾ...
നിന്നൊർമ്മകൾ മാത്രം ഇന്നുമെൻ സാഫല്യം...
നാളെപ്പുലരിയിൽ ഈ സ്വപ്നഭൂമിയിൽ
ചിറകറ്റുവീണെൻ ഹൃദയം നിലക്കും...
എനിക്ക് അനശ്വരമെന്നുറപ്പുള്ളതും നിന്റെ സമാഗമത്തിൽ നിന്ന് ആരംഭിച്ചതുമായ ഒരു ജീവിതം. ദൈവം എന്നിൽ നിന്നുതിരിച്ചെടുത്ത കരുത്തിനെ എന്നിലേക്ക് വീണ്ടും സംക്രമിപ്പിക്കാൻ നിന്റെ സാന്നിദ്ധ്യത്തിനു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതേ, പുൽമേടുകളിലെ പുഷ്പ്പങ്ങളെ ഗ്രീഷ്മസൂര്യൻ മടക്കിക്കൊണ്ടു വരുന്നതുപോലെ, നിന്നോടുള്ള ഭക്തിയാൽ അൽപ്പത്തരങ്ങളിൽ നിന്നുമകന്ന് വിശാലതയിലേക്ക് പറക്കുന്ന എന്റെ പ്രേമം എന്നെ സ്വാർത്ഥങ്ങളിൽ നിന്ന് സ്വതന്ത്രമാക്കും...
ഒറ്റക്കിരുന്ന മണൽത്തീരവും
പുഴയുടെ ഇരുണ്ട ജലമർമ്മരവും
അസ്തമയ കിരണങ്ങളും
പടർന്നു മൂടുവാൻ 'അവൾ' വന്നപ്പോഴോ...?
വേനലിന്റെ ചിതയിൽ പൊള്ളിയുരുകുന്ന
ഭൂമിയുടെ കണ്ണുകളെ ആർദ്ദ്രമാക്കി
മഞ്ഞിന്റെ നനവാർന്ന വിരലുകളുമായി
മഴയുടെ സാന്ത്വന സ്പർശ്ശവുമായി
രാത്രിവന്ന ദു:സ്വപ്നങ്ങളിൽ
മുറിഞ്ഞ ചിറകുകളുമായി
ഉറക്കത്തിന്റെ രാപ്പക്ഷികൾ
വിദൂരതയിലേക്ക് പറന്നപ്പോൾ
നിശബ്ദതയുടെ സംഗീതം കൊണ്ട്
എന്റെ ഹൃദയത്തിന്റെ അഗാധതയിൽ
വാക്കിന്റെ വെളിച്ചം നിറക്കുവാൻ
നിലാവിന്റെ ചില്ലുവിളക്കുമായി
'അവൾ' വന്നപ്പോഴോ...?
മരങ്ങളുടെ നിഴലിൽ
എന്റെ സായാഹ്നങ്ങൾ എരിഞ്ഞടങ്ങിയപ്പോൾ
ഒറ്റപ്പെടുന്നവന്റെ വിലാപങ്ങളുമായി
കാറ്റ് ചിറകടിച്ചപ്പോൾ
നക്ഷത്രക്കണ്ണുകൾ തുറന്ന്
എന്റെ ചുറ്റും നൃത്തം വയ്ക്കുവാൻ
സ്നേഹത്തിന്റെ നനുത്ത ചിരിയുമായി
'അവൾ' വന്നപ്പോഴോ...?
സ്നേഹിതനെപ്പോലെ
എന്റെ കവിതകൾ കേട്ടിരുന്ന്
അമ്മയെപ്പോലെ പുഞ്ചിരിച്ച്
എന്റെ ചുറ്റും നിഴലിന്റെ സാന്നിദ്ധ്യമായി
'അവൾ' വന്നപ്പോഴോ...?
തുന്നിവച്ച കിനാവുകളുടെ
നിറമുള്ള ഉടുപ്പുകളഴിച്ച്
ഉടലിന്റെ ഭാരങ്ങളിറക്കി
കാഴ്ച്ചയുടെ സുതാര്യത മായ്ച്ച്
നഗ്നമായ എന്റെ ആത്മാവിന്റെ ശലഭത്തെ
സ്വാതന്ത്ര്യത്തിന്റെ ശൂന്യതയിലേക്ക് തുറന്നുവിട്ട
ഏറ്റവും നിശബ്ദമായ
ഏറ്റവും വിശുദ്ധമായ
മരണത്തിന്റെ ആ കറുത്ത നിമിഷത്തിലോ...?
എപ്പോഴാണു ഞാൻ 'അവളെ' സ്നേഹിച്ചുതുടങ്ങിയത്...?
എന്റെ കിനാവിലെ മണവാട്ടിക്ക്...
ഏറെ പരിഭവത്തോടെയാണു ഞാനീ വാക്കുകൾ നിനക്കായ് കുറിക്കുന്നത്. കൊഴിഞ്ഞുവീണ ആറു ദിനങ്ങളിലും കുരിശിൽ തറക്കപ്പെട്ട് രക്തം വാർന്നൊലിപ്പിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം ഇന്നലെ മിഴി തുറന്നത്, കാറ്റിന്റെ കുസൃതിയിൽ തെന്നിമാറുന്ന ശിരോവസ്ത്രത്തിനിടയിൽ പനിനീർപ്പൂപോലെ വിശുദ്ധമായ നിൻ മുഖവും നിറമിഴികളും കാണുവാൻ വേണ്ടിയായിരുന്നു...
കുർബ്ബാന കഴിഞ്ഞു ആളൊഴിഞ്ഞ പള്ളിയിലെ ചാരു ബഞ്ചുകളിലൊന്നിൽ ഞാൻ നിന്നെക്കുറിച്ചോർത്തിരുന്നുപോയി...
ഏറെ പ്രതീക്ഷയോടെയാണു ഞാൻ കുർബ്ബാനയിൽ പങ്കെടുക്കുവാനെത്തിയത്. കുരിശിൽ പീഡിതനായ ദൈവപുത്രനുമപ്പുറം നിന്റെ സ്നേഹവും സാമീപ്യവും ഞാൻ കൊതിച്ചിരുന്നു. പക്ഷേ മുടങ്ങാതെ ഞായറാഴ്ച കുർബ്ബാനകളിൽ പങ്കെടുക്കുന്ന നീ ഇന്നലെ വരാതിരുന്നപ്പോൾ...
എന്റെ അധരങ്ങളിൽ അനുഭവപ്പെട്ട ലവണ രസമാണു, എന്റെ മിഴിനീർ പൂവുകളിൽ നിന്നും മൃദുകപോലങ്ങളിലൂടെ പനിനീർത്തുള്ളി ഒലിച്ചിറങ്ങുകയാണെന്ന ആത്മബോധം എനിക്കു നൽകിയത്. ആളൊഴിഞ്ഞ പള്ളിയിലെ ചാരു ബഞ്ചിൽ കണ്ണീരൊലിപ്പിച്ചു ഞാൻ നിദ്രയെ തൊട്ടുണർത്തി...
പിന്നെ ഞാനെത്തിപ്പെട്ട കിനാവിൽ ഞാൻ നിന്നെത്തേടി അലയുകയായിരുന്നു. തൂവെള്ള പ്രാവുകൾ കൂട്ടമായിരിക്കുന്ന ആളൊഴിഞ്ഞ ഒരു ദേവാലയം. അവിടെ കുർബ്ബാന ഹാളിൽ മെഴുകുതിരികളുടെ വെളിച്ചത്തിൽ ഞാൻ നിന്നെ കണ്ടു. ഹാളിന്റെ അങ്ങേയറ്റത്തെ ചാരു ബഞ്ചിൽ നീ എന്നെയും കാത്തിരിക്കുകയായിരുന്നു. നിന്റെ പേരുറക്കെ വിളിച്ചുകൊണ്ട് കൊണ്ട് ചാരുബഞ്ചുകൾക്കിടയിലൂടെ ഞാനോടി. പക്ഷേ, ഞാനരുകിലെത്തിയപ്പോൾ നീ എങ്ങോ പോയി മറഞ്ഞിരുന്നു. കുർബ്ബാന ഹാളിൽ നിറയെ കത്തിനിന്നിരുന്ന മെഴുകുതിരികൾ കെട്ടുപോയിരുന്നു...
ഇപ്പോൾ നീയെനിക്ക് നഷ്ട്ടമാവുമോ എന്ന് ഞാൻ ഭയക്കുന്നു. എന്റെ ഹൃദയത്തിലിപ്പോൾ കുരിശിന്റെ കൂർത്ത മുന തറച്ചിരിക്കുകയാണു. ആ വേദനയിൽ നിന്ന് ഞാൻ രക്ഷനേടുന്നത്, കണ്ണുകൾ ഇറുക്കിയടച്ച് നിന്റെ മുഖം ഓർത്തുകൊണ്ടാണു. നീ എത്രയും വേഗം എന്റെ അരികിലെത്തി കാതിൽ എന്നെ ഇഷ്ട്ടമാണെന്ന് മന്ത്രിക്കണം. അല്ലെങ്കിൽ വിരഹത്തിന്റെ വേദനയിൽ ഞാനുരുകിയുരുകി ഒരു ബിന്ദുവായി ഈ ലോകത്തിനോട് വിടപറയും...
വിരഹത്തിന്റെ കുരിശിൽ നിന്നും എന്നെ രക്ഷിക്കാൻ ഒരു വിശുദ്ധ മാലാഖയായി നീ വരുമെന്നു പ്രത്യാശിച്ചുകൊണ്ട്...
ഒരായിരം സ്നേഹപ്രതീക്ഷകളോടെ...
എന്നിലെ കവിത്വത്തിനു കാരണമായ നിൻ മൗനം...
എന്നിലെ കലക്ക് കാരണമായ നിൻ പ്രണയം...
പ്രണയ സ്വരങ്ങളും പ്രണയ തന്ത്രികളും
എന്നിലേക്ക് ഒഴുകി...
എന്റെയീ ജന്മത്തിനു വർണ്ണങ്ങളേകി...
ഒരു സുന്ദരസ്വപ്നം പോൽ എൻ തീരത്തണഞ്ഞവളേ...
നീ വിതറിയ പൊൻ തളിർ മൊട്ട് വിടരാതെ
ഒരു നിശാഗന്ധിപ്പൂവ് വിരിഞ്ഞ
ഒരു നീല നിലാ രാത്രിയെപ്പോൽ
എന്നെത്തനിച്ചാക്കി എന്നെയും മറന്ന്
നീ എങ്ങുപോയി...
എൻ കനവിൻ കുടീരത്തിൽ
ഒരു മൺ വിളക്കായ് തെളിഞ്ഞവളെ...
ഒരു പൊന്മലരായ് എന്നിൽ
അനുരാഗമഴ ചൊരിഞ്ഞവളേ...
നീ എങ്ങു പോയി...
എന്റെ ഹൃദയം പാടുകയാണു...
നിന്നെ കണ്ടില്ലായിരുന്നുവെങ്കിൽ
ഞാൻ മാറുകയില്ലായിരുന്നു...
നീയെനിക്ക് മനോഹരമായ ആ
പനിനീർ പുഷ്പം പങ്കുവെച്ചില്ലായിരുന്നു-
വെങ്കിൽ ഞാൻ മാറുകയില്ലായിരുന്നു...
നിന്റെ തേനൂറുന്ന പുഞ്ചിരി
കണ്ടില്ലായിരുന്നുവെങ്കിൽ
ഞാൻ മാറുകയില്ലായിരുന്നു...
എന്റെ ഹൃദയം പാടുകയാണു...
എന്തുകൊണ്ടെന്നാൽ
ഞാൻ നിന്നെ കണ്ടെത്തി...
ഇലകൾ കൊഴിയുന്ന മരങ്ങളുടെ ചോട്ടിലായ് ഹൃദയങ്ങൾ ചേർത്ത് വച്ച് അവരിരിക്കുകയാണു...
ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ കവിൾത്തടത്തെ തഴുകി...
അവർക്ക് മുൻപിൽ സന്ധ്യ ഒരു ശോണ സാഗരമായി ഇളകി മറിയുകയാണു..
അന്തിവെളിച്ചത്തിൽ അവരുടെ കണ്ണുകൾ പ്രണയാതുരമായിരുന്നു...
അവരുടെ ഹൃദയം ത്രസിക്കുകയായിരുന്നു...
പിന്നെ ഒരു നിമിഷം അവന്റെ മുഖത്തെ അവളുടെ മുടി മറച്ചുകളഞ്ഞു... ആ മുടിയിൽ സന്ധ്യാവെളിച്ചം വീണു തിളങ്ങി...
ഇരുൾ പടർന്ന സന്ധ്യയുടെ നെറുകയിലൂടെ അവർ മടങ്ങി...
ഒരു പരസ്പര സ്നേഹത്തിന്റെ തുടിക്കുന്ന ഓർമ്മകളുമായി...
ഇത് പ്രണയികളുടെ സമ്മോഹനമായ ഒരു നിമിഷമാണു... ഒരനുഭൂതിയാണു...
ഒന്നോർത്താൽ പ്രണയം ഒരു പൂനിലാവ് പോലെയാണു. തഞ്ചത്തിൽ പ്രകാശം പരത്തി മനസ്സുകളുടെ ലയമായിത്തീരുന്ന ശോഭിതമായൊരു പൂനിലാവ്... ഹൃദത്തിന്റെ പ്രകാശമാണത്...
പ്രണയത്തിന്റെ ഊഷ്മളതയിൽ മതിമറന്നു പോകാത്തവർ ആരുണ്ടാവും... ഒരിക്കലെങ്കിലും പ്രേമിച്ചിട്ടില്ലാത്തവർക്ക് ജീവിതം വ്യർത്തമല്ലേ... ഒരു പൂ വിരിയും പോലെ പരിമളപൂരിതമായ അനുഭൂതിയാണത്...
ആദ്യാനുരാഗത്തിന്റെ നിറവും മണവും ജീവിതാന്ത്യത്തോളം നിലനിൽക്കുന്നതാണു... എത്ര തേച്ചാലും മായ്ച്ചാലുമത് മാഞ്ഞുപോകില്ല... കാലദേശങ്ങൾ കടന്ന് അത് മഹിതമായൊരനുഭൂതി ചൊരിയും...
വിവാഹത്തിനു മുൻപ് പ്രണയിച്ചവരും അതിനു ശേഷം ആ അനുഭൂതി നുകർന്നവരുമുണ്ടാകാം...
കാലത്തിന്റെ നെറികേടിൽ പ്രണയം ഉപേക്ഷിക്കേണ്ടി വന്നിരിക്കാം... പ്രേമത്തെ മുറിച്ചെറിഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിതരായിത്തീർന്നിരിക്കാം... എന്നാൽ ആദ്യാനുരാഗം ജീവിതത്തിന്റെ ഒരു ദശാസന്ധിയിൽ പൂർണ്ണത കൈവരിക്കും... നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സ്നേഹമഴയായത് പെയ്തിറങ്ങും...
പ്രണയത്തെ നിർ വചിക്കാനാകില്ലല്ലോ... അതൊരനുഭവവും അനുഭൂതിയുമാണു... പ്രണയത്തിനു ഒരു പ്രത്യേക മണമുണ്ട്... മാധുര്യമുണ്ട്...
നഗരങ്ങളിലേയും നാട്ടിൻപുറങ്ങളിലേയും പ്രകൃതിയുമായി പ്രണയം ലയിച്ചിരിക്കുന്നു...
വിദ്യാലയ മുറ്റത്തോ കലാലയങ്ങളിലെ മരച്ചോടുകളിലോ അംബലക്കുളത്തിന്റെ ഓരത്തോ പ്രണയം മൊട്ടിടുന്നു... അതുമല്ലെങ്കിൽ ആരാധനാലയത്തിന്റെ വിരസതകൾക്കിടയിലാകാം... ഒരു തേൻ തുള്ളിപോലെ മനസ്സിന്റെ ഒരു കോണിൽ പ്രണയ മഴത്തുള്ളി വീഴുകയാണു... ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവിചാരിതമായി കണ്ടുമുട്ടുംബോഴായിരിക്കാം ഈ സ്പുരണം ഉണ്ടാകുന്നത്... പരസ്പരം ആകർഷിക്കുന്ന അഭൗമവും അനിർ വചനീയവുമായ ആകർഷണത്തിൽ നിന്നാണു പ്രണയത്തിന്റെ മധു ഉറഞ്ഞുകൂടുന്നത്...
പിന്നെ ആകെ അസ്വസ്തമാകുന്ന നിമിഷങ്ങളാണു... മനസ്സിൽ തിരിഞ്ഞും മറിഞ്ഞും ഈ അനുഭൂതി നിറയുന്നു... ദിവസങ്ങളിലൂടെ മനസ്സിൽ സ്പുടം ചെയ്തെടുത്ത പ്രണയം പരസ്പരം അറിയുന്നതിലൂടെ പടർന്ന് കയറുന്നു...
നിലാവിൽ മരങ്ങൾ നിഴൽ പരത്തുന്ന തൊടികളിലും സായന്തന ചെമ്മാനത്തിലും സ്നേഹത്തിന്റെ ചിത്രവർണ്ണാഞ്ചിതമായ നിമിഷങ്ങൾ വിരിഞ്ഞിറങ്ങുന്നു...
ഒരു നോട്ടത്തിലൂടെ... ഒന്നുരിയാടുന്നതിലൂടെയൊക്കെയാണു പ്രേമത്തിന്റെ നാംബ് മുളപൊട്ടുന്നത്... പിന്നെ ഓർക്കാൻ ഓർത്തോർത്ത് കൊണ്ടുനടക്കാൻ പ്രണയികളുടെ മനസ്സിൽ ചിലതൊക്കെ പതിഞ്ഞിരിക്കും... ഒന്നുകിൽ മൂക്ക്, അല്ലെങ്കിൽ കണ്ണുകൾ, അതുമല്ലെങ്കിൽ ചുണ്ട്... ഏകാന്തതയിൽ ഈ ഓർമ്മകൾ മനസ്സിൽ വന്നലക്കുന്നു... പ്രണയപ്രഭയിൽ ഇത് വശ്യചാരുതയാർന്നിരിക്കും... മനസ്സിനെ പിടിച്ചുലക്കുന്ന ഒരനുഭൂതിയായിരിക്കുമത്...
ആദ്യമൊഴിയുടെ താളവും നാദവുമാവും മനസ്സിലേക്കു പിന്നീട് ഒഴുകിയെത്തുന്നത്... പുഞ്ചിരിയിൽ ഊറിവരുന്ന വർത്തമാനങ്ങൾ... ഒളികണ്ണിട്ടുള്ള നോട്ടം... എല്ലാമെല്ലാം...
പിന്നെ പ്രണയത്തിന്റെ വസന്തകാലത്തിലേക്കായ് ഇരുവരുടേയും യാത്ര... പൊരിവെയിലിനെ പൂനിലാവായി കാണുന്ന കാലം... രാത്രി പകലുകൾക്ക് മനോഹാരിത ഏറെ അനുഭവപ്പെടും... സ്വപ്ന സുരഭിലമായ ഒരു കാലമാണത്... പ്രണയം അങ്ങനെ വളരുകയാണു... അതിരുകളില്ലാത്ത ലോകത്തിലേക്ക്...
കാമുകിയുടെ ഒരു വിരൽ സ്പർശം... കാമുകന്റെ ഒരു തലോടൽ... അത് മറ്റ് എന്തിനെക്കാളും ആഹ്ലാദകരമായിരിക്കും...
നമ്മുടെ ഇടയിലെ പ്രണയത്തിന്റെ അതിർത്തി അവിടെ അവസാനിക്കുകയാണു... അതിനപ്പുറത്തേക്ക് കടക്കാൻ നമുക്കാവില്ല... ഈ പരിധിക്കകത്ത് നിന്ന് ആയിരം അനുഭൂതി നക്ഷത്രങ്ങൾ ഉദിച്ചസ്തമിക്കുന്നു... പിന്നെ വിവാഹത്തിന്റെ തീരം തേടലാണു...
ചിലപ്പോൾ പ്രണയത്തിന്റെ സൗകുമാര്യതക്കിടയിൽ വിധിയൊരു വില്ലനായി കടന്നുവരുന്നു... പിന്നെ പ്രേമത്തിന്റെ തളിരിലകൾ തല്ലിക്കൊഴിക്കലായി... നീണ്ട വിരഹത്തിനും അതിനൊടുവിലൊരു വേർ പിരിയലിനും അത് വഴിയൊരുക്കുന്നു... മറ്റൊരാളെ വിവാഹം കഴിച്ച് ജീവിതം വേറൊരു ദിശയിലൂടെ തള്ളിവിടാൻ നിർബന്ധിതരാകും... വിധി മുറിച്ചെറിഞ്ഞാലും പ്രണയത്തിന്റെ അനുഭൂതി സ്പർശ്ശം മനസ്സിന്റെ അകത്തളം വിട്ട് പോകില്ല... പ്രണയ സംഗീതം പരിപൂർണ്ണമാകാൻ യതിഭംഗം വന്നേ മതിയാകൂ എന്ന കവി വാക്യം ഇവിടെ ഓർക്കേണ്ടതാണു...
വിരഹത്തിന്റെ താപത്തിൽ ഉരുകുന്ന പ്രണയത്തിന്റെ കാഞ്ചനക്കട്ടി കൂടുതൽ തിളക്കം വയ്കുകയേയുള്ളൂ... ഓർമ്മയുടെ പേടകത്തിൽ അവ ജീവിതാന്ത്യത്തോളം കൊണ്ടുപോകാം...
വിവാഹത്തിന്റെ യാന്ത്രിക ജീവിതത്തിനിടയിലും ശിതിലമായ പ്രേമത്തിന്റെ തുടിക്കുന്ന സ്മരണകൾ നമ്മെ വന്ന് തലോടുന്നു... അത് താരാട്ട് പാട്ടാകുന്നു... ആരോരുമറിയാതെ മനസ്സിലിട്ട് അത് കൊണ്ട് നടക്കുന്നു...
പിന്നെ വയസ്സുകാലത്തോ മറ്റോ പഴയ കാമുകിയെ/കാമുകനെ കണ്ടെത്തുന്നവരുണ്ട്... ജീവിതത്തിന്റെ നല്ല കാലങ്ങൾ അറിഞ്ഞോ അറിയാതെയോ മറ്റൊരാളോടൊപ്പം ജീവിച്ചവർ ഇരുവരും വീണ്ടും കാണുന്നു... അവരുടെ ജീവിതത്തിലെ നിർവൃതി നിറഞ്ഞ മുഹൂർത്തമായത് മാറുന്നു... വാർദ്ധക്യത്തിലെ സൗഭാഗ്യമായ് അവരത് കൊണ്ടുനടക്കുന്നു... പഴയ കാമുകീ കാമുകന്മാർ അറുപത് വയസ്സ് കഴിഞ്ഞ ശേഷം ഒന്നിച്ചുജീവിക്കുന്നുണ്ട്...
ഒന്നോർത്താൽ ഇതെല്ലാം ചേർന്നതാണല്ലോ പ്രണയമെന്ന പ്രതിഭാസം...
എൻറെ മൌനസംഗീതം നീയറിഞ്ഞുവോ...?
നിദ്രകളെത്താത്ത താഴ് വരയിൽ
നിലാവിൻറെ നീല ശരശയ്യയിൽ
നിന്നെയും കാത്തിരൂന്നു ഞാൻ
പുലരിയാം സ്വപ്നകുമാരീ...
നിലാവിൻറെ ചിത്രരഥങ്ങളുരൂളുന്നൂ...
നീയും കടന്നു മറഞ്ഞൂ...
എന്നിലെ മോഹം വിതുംബിക്കൊഴിഞ്ഞൂ...
എന്നേക്കുമായി പ്രാണവേദന ബാക്കിയായി...
എന്നെത്തും വീണ്ടുമൊരിക്കൽ നീയെൻ
ഏകാന്ത ജൻമത്തിൽ പൂവിടർത്താൻ...
കത്തുന്ന പഞ്ചാഗ്നി മദ്ധ്യത്തിൽ
നിത്യ തപസ്വിനീ ഞാനിരിക്കും...
ഇനിയുമെൻ മാനസ സംഗീതം
അറിയാതെ പോകുമോ നീ...
എൻ പുലരിയാം സ്വപ്നകുമാരീ...
എന്നെന്നും നിന്നെ മനസ്സിൻ മണിച്ചെപ്പിൽ
പുസ്തകത്താളുകളിൽ സംരക്ഷിക്കപ്പെടുന്ന
മയിൽപ്പീലി പോലെ എന്നും സൂക്ഷിക്കും, സ്നേഹിക്കും...
നിൻ ഓർമ്മകൾ എന്നുമെൻ
ഹൃദയത്തിൻ അണിയറയിൽ നിലനിൽക്കും...
അത് ആകാശതാരകളെപ്പോൽ
സാഗരത്തിലെ തിരമാലകൾ പോൽ
ഒരൂ മൌനകാവ്യമായി എന്നിലെന്നും ഒഴുകും...
നിന്നോർമ്മകൾ പെറ്റ് പെരൂകി
മയിൽപ്പീലി പോലെന്നും നിലനിൽക്കും...
വേനൽ മഴ പോൽ
എൻ ജീവിതത്തിൽ വന്ന പെൺകിടാവേ
ഞാൻ തിരഞ്ഞൂ നീ നടന്ന കാൽപ്പാടുകൾ...
ഞാൻ ശ്രവിച്ചൂ നീ മീട്ടും സംഗീതം...
ഞാൻ അലിഞ്ഞൂ നീ പാടും പാട്ടുകളിൽ...
ഞാൻ കാത്തു നിൻ സ്നേഹത്തിനായ്...
എനിക്കറിയാം
ഞാൻ നിനക്കാരൂമല്ല...
നീ എനിക്കാരൂമല്ല...
എങ്കിലും നീ എൻറേത് മാത്രം...
പക്വതയുടെ പടവിൽ എത്തിനിൽക്കുന്ന അനുഭവങ്ങൾ...
പക്ഷേ... പക്വത ഒരൂതരം മരവിപ്പാണ്...
സോഫ്റ്റ് കോർണേഴ്സ് നഷ്ടപ്പെടുകയാണ് എന്നൊക്കെ മനസ്സ് പറയുന്നു...
ബുദ്ധിയേയും കടന്ന് നിന്ന് എന്തോ... എങ്ങനയോ...
പൂക്കളേയും പൂംബാറ്റകളേയും സ്വപ്നം കണ്ടു നടന്ന മനസ്സിലിപ്പോൾ യാഥാർത്ഥ്യങ്ങളുടെ തൊട്ടാൽ പൊളളുന്ന വർണ്ണരേണുക്കൾ...
നല്ലതിനാവാം...
പക്ഷേ... കണ്ണുകൾ നിറക്കാൻ പോലും മറന്നു പോവുകയെന്നത് നല്ലതിനാണോ...?
അതുമറിയില്ല...
ഉളളിൽ കടലുണ്ടെങ്കിൽ അവിടെ ആർത്തിരംബുന്ന തിരകളുണ്ടാവും...
സ്വപ്നങ്ങളുടേയും ആശകളുടേയും പങ്കുവക്കപ്പെടാത്ത മോഹങ്ങളുടേയും നേർത്ത കണികകൾ ആ തിരയിലുണ്ടാവും...
ഉളളിൽ തുടിക്കുന്നൊരൂ ഹൃദയമുണ്ടെങ്കിൽ മോഹങ്ങളുടേയും അടങ്ങാത്ത ദാഹങ്ങളുടേയും സ്പന്ദനം നിൻറെ അധരങ്ങളിൽ വിറകൊളളുന്നുണ്ടാവും...
നിൻറെയുളളിൽ പെയ്യാത്ത മേഘങ്ങളുടെ നോവുണ്ടെങ്കിൽ എൻറെ അതിരൂകൾ എവിടെയെങ്കിലും ലംഘിക്കപ്പെടും...
നിൻറെ ദാഹം വാക്കുകളോടാണെങ്കിൽ എൻറെ ചുണ്ടുകൾ ചുരത്തിക്കൊണ്ടേയിരിക്കും...
നിൻറെ സ്വരങ്ങളിലലിഞ്ഞ രാത്രിയീണങ്ങൾ തേടി ഞാനെൻറെ സ്വപ്നസഞ്ചാരം തുടരൂം...
ആ സ്വരസംഗമത്തിലായിരിക്കും കടൽ ശാന്തമാവുന്നത്...
ഉന്നതമായ മാമലകളുടെ മധ്യത്തിലൂടെ ഞാൻ നടന്നു...
പ്രകാശിക്കുന്ന അരൂവികളുടേയും
നദീതടങ്ങളുടേയും സമീപത്തുകൂടി...
എൻറെ ദൃഷ്ടിയിൽ പതിച്ചതെല്ലാം
ഒന്നിനെപ്പറ്റിയേ എന്നോട് പറഞ്ഞുളളൂ...
ഞാൻ സ്നേഹിക്കപ്പെടുന്നൂ... ഞാൻ സ്നേഹിക്കപ്പെടുന്നൂ...
മറ്റെല്ലാം ഞാൻ മറന്നുപോയി...
പ്രണയത്തിൻറെ ആ നിമിഷം കഴിഞ്ഞിട്ട്
ഞാനെന്തിന് ജീവിച്ചു...?
ഈണമാം സാഗരത്തിൽ
ഞാൻ ഒഴുകി നടന്നപ്പോഴും
ഞാൻ അറിയാതെ
നിന്നിലേക്ക് അടുത്തപ്പോഴും
നിർവചിക്കാനാകാത്ത
സത്യങ്ങളെ മൂടിക്കെട്ടി
പ്രണയ തന്ത്രികളിലെ സുഖാനുഭവം
ഞാൻ നുകർന്നപ്പോഴും
ഞാനറിഞ്ഞില്ല
നീ വിതുംബും കണ്ണുനീരിന്
ഇത്രയേറെ അർത്ഥങ്ങളും
വിലയും ഉണ്ടെന്ന്...
എനിക്ക് നഷ്ടപ്പെട്ട
പെൺകിടാവേ
നിന്നെയോർത്തെൻ മനം
വിതുംബുകയാണ്...
ഈ നിലാവുതൻ കുളിരൂറും മടിത്തട്ടിൽ
ഈ നല്ല നിശബ്ദ നിശീഥിനിയിൽ
എൻ മനം തന്നിലുണരൂന്ന ചിന്തകൾ
നിന്നെക്കുറിച്ചായിരൂന്നുവല്ലോ...
എൻ നയനങ്ങളിൽ തെളിയുന്ന ചിത്രങ്ങൾ
നിൻറേത് മാത്രമായിരൂന്നുവല്ലോ...
എൻ മനസ്സിൻ കിളിവാതിൽ തുറന്നു നീ-
യുളളിൽ കടക്കാനെന്തേ മടിക്കുന്നൂ...
ഈ നിലാപ്പൂമഴ തിങ്കൾ ചൊരിഞ്ഞത്
നിന്നെ വരവേൽക്കുവാൻ വേണ്ടിയല്ലേ...
ഈ താരകങ്ങൾ കണ്ണുചിമ്മുന്നത്
നിന്നെയാനന്തിപ്പാൻ തന്നെയല്ലെ...
അറിയാതെയെങ്കിലുമെൻ മനവാടിയിൽ
സൌരഭ്യം ചൊരിഞ്ഞൊരൂ പൊൻ മലരേ...
ഈ നിത്യയാമത്തിനേകാന്തതയിൽ നീ-
യെന്നെത്തനിച്ചാക്കി പോയതെന്തേ...?
ഇരൂൾ വീണ വഴിയിലൂടെ
ഗതിയറിയാതലഞ്ഞപ്പോഴെന്നോ
സ്നേഹത്തിൻ ഇത്തിരി വെട്ടവുമായി
അറിയാതെന്നരികിൽ നീ വന്നുവോ...?
അറിയാതെ മോഹിച്ച പുഷ്പമേ
നിനക്കാരോ അവകാശമോതിയപ്പോൾ
വെറുതെയെങ്കിലും എൻ മനം
വിതുംബിയതൊരൂമാത്ര നീയറിഞ്ഞുവോ...?
ദു:ഖാഗ്നിയിൽ നീറുമൊരൂ ചിത്തത്തിൽ
ഒരൂ മഞ്ഞ് കണമായ് നിൻറെ സ്നേഹം
ഒരൂമാത്ര മിന്നിമറഞ്ഞുവോ....?
വഴിയറിയാതൊഴുകിയ മേഘങ്ങളും
നിലയറിയാതൊഴുകിയ മന്ദമാരൂതനും
നിൻറെ പേരോതിയൊളിച്ചപ്പോൾ
പ്രിയേ, അറിയാതെൻ മനം കുളിർത്തു...
നിറമുളള സ്വപ്നങ്ങളുടെ ലോകത്തെന്നെ-
ത്തനിച്ചാക്കി നീ എങ്ങോ മറയുംബോൾ
എൻ മുന്നിലിരൂൾ വീണ വഴിയും നിന്നോർ-
മ്മകളും നഷ്ടസ്വപ്നങ്ങളും മാത്രം ബാക്കി...
ഒരൂമാത്ര നീ തന്നവർണ്ണ സ്വപ്നങ്ങൾക്കുമാ-
സ്നേഹ സാന്ത്വനങ്ങൾക്കുമെൻ അശ്രൂപൂജ...
അനുവാദമില്ലാതെ സ്നേഹിച്ചുപോയ-
തപരാധമെങ്കിൽ മാപ്പേകിടേണം...
യാത്ര ചോദിപ്പാൻ ഞാനാരൂമല്ലെന്നാലുമീ-
യിരൂൾവീണ വഴിയിലൂടെൻ യാത്ര തുടരട്ടെയോ...
ആത്മീയമായ ഏകാന്തത...
അതിൻറെ ദു:ഖം...
അത് സഹിക്കാൻ വേണ്ടിയാണ് സ്നേഹിക്കുന്നത്...
അത് സഹിക്കാൻ വേണ്ടിയാണ് ജീവിതത്തിൽ മനുഷ്യൻ എന്തും ചെയ്യുന്നത്...
മനുഷ്യൻ എന്ന് പറഞ്ഞാൽ പോരാ,
ജീവജാലങ്ങൾ മുഴുവനും...
അല്ലെങ്കിൽ പ്രപഞ്ചത്തിലുളളതെല്ലാം...
ആദിയിൽ, അതായത് ഉൽപ്പത്തിക്ക് മുൻപ്
ദൈവവും ആത്മീയമായ ഏകാന്തത അനുഭവിച്ചിരൂന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
Blogger templates
Popular Posts
-
കൈക്കുംബിളിൽ നിറയും സ്വപ്നങ്ങളും മിണ്ടാതെ മിണ്ടിയ നിമിഷങ്ങളും നിൻ മിഴിയിലലിയും നീലനിലാവും പ്രണയിനീ ഞാൻ മറന്നതല്ല...
-
അതിവിശാലമായ ഈ ഭൂമിയിൽ സ്നേഹത്തിൻറെ ഒരൂ തുരൂത്ത് പണിതുയർത്തിയ പ്രിയപ്പെട്ട കൂട്ടുകാരി, കാറ്റത്ത് പാറിയകലുന്ന വർണ്ണത്തൂവൽ പോലെ നമുക്ക് പി...
-
ഇരൂൾ വീണ വഴിയിലൂടെ ഗതിയറിയാതലഞ്ഞപ്പോഴെന്നോ സ്നേഹത്തിൻ ഇത്തിരി വെട്ടവുമായി അറിയാതെന്നരികിൽ നീ വന്നുവോ...? അറിയാതെ മോഹിച്ച പുഷ്പമേ നിനക...
-
കടലിന്റെ വന്യതയിൽ ഞാനേകനായിരുന്നു... രാത്രിയുടെ ഏകാന്തതയിൽ ഞാൻ തനിച്ചിരുന്നു വിതുംബി... പുലർക്കാലത്തെ കുളിരിൽ ഞാൻ കണ്ട സ്വപ്നത്തിലും മറ്റാരു...
-
ഓർമ്മയിൽ തെളിഞ്ഞു വരുന്നതു വിജനമായ ഒരു വഴിയാണു. ചാരനിറം പൂണ്ടുകിടക്കുന്ന ആകാശത്തിനു കീഴിൽ മങ്ങിയ നിലാവിൽ ഒരു വിസ്മൃതിയിലെന്നപോലെ തനിയേ നടക്...
-
കാറ്റിൽ പേരറിയാത്ത പൂക്കളുടെ സുഗന്ധമേൽക്കുംബോഴും... മഞ്ഞുതുള്ളിയുടെ നനവറിയുംബോഴും... ആദ്യം ഓർക്കുക നിന്നെയായിരിക്കും... നിന്റെ ആ ചിരിവിട...
-
എൻറെ മൌനസംഗീതം നീയറിഞ്ഞുവോ...? നിദ്രകളെത്താത്ത താഴ് വരയിൽ നിലാവിൻറെ നീല ശരശയ്യയിൽ നിന്നെയും കാത്തിരൂന്നു ഞാൻ പുലരിയാം സ്വപ്നകുമാരീ... ...
-
ഒരർത്ഥവും തോന്നാത്ത ജീവിത യാഥാർത്ഥ്യവുമായി മനസ്സിൽ വല്ലാത്തൊരു കുറ്റബോധവുമായി ചുവടുകൾ ഓരോന്നും വയ്ക്കുംബോൾ ചുറ്റും കാണുന്നതെല്ലാം ചലിക്കുന്...
-
ഇലകൾ കൊഴിയുന്ന മരങ്ങളുടെ ചോട്ടിലായ് ഹൃദയങ്ങൾ ചേർത്ത് വച്ച് അവരിരിക്കുകയാണു... ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ കവിൾത്തടത്തെ തഴുകി... അ...
-
ഒന്നും ലഭിക്കാനില്ലായെങ്കിലും എന്തിനോ തേടുന്നു ഞാനിന്നും... ഓർമ്മയുടെ മൗനങ്ങളിൽ ചിതൽപ്പുറ്റ് നിറയുന്നു... മൗന നൊംബരത്തിന്നീണം ചുറ്റിലു...
Blogroll
Labels
- പ്രണയം (1)
Pages
Blog archive
-
▼
2012
(54)
-
►
ഓഗസ്റ്റ്
(20)
- വഴി...
- ചിത...
- മയിൽപ്പീലിത്താളുകൾ...
- എന്തിതു പ്രേമമോ...?
- ഞാനറിഞ്ഞില്ല...
- പടിയിറക്കം...
- ആദ്യാനുരാഗം...
- ഓർമ്മകൾ...
- നിൻ സ്മൃതി...
- ശലഭമായ്...
- ഓർമ്മയായ് മാത്രം..
- എന്നോടൊപ്പം...
- നിന്റെ ഓർമ്മകൾ...
- അവൾ...
- വിധി...
- നഷ്ട സ്വപ്നങ്ങൾ...
- സാന്നിദ്ധ്യം...
- എപ്പോഴാണു ഞാൻ 'അവളെ' സ്നേഹിച്ചു തുടങ്ങിയത്...?
- നീയാണു...
- എന്റെ കിനാവിലെ മണവാട്ടിക്ക്...
-
►
ജൂലൈ
(31)
- നീ എങ്ങുപോയി...
- മാറ്റം...
- പ്രണയം... ഒരു പ്രതിഭാസം...
- നീമാത്രം...
- സംഗീതം...
- മയിൽപ്പീലി...
- ചുവട് വയ്പ്പ്...
- മനസ്സിലെ സ്നേഹം...
- പക്വത...
- മഴച്ചന്തങ്ങൾ...
- തിരകൾ....
- സ്നേഹിക്കപ്പെടുന്നൂ...
- വിതുംബൽ.....
- നിശീഥിനിയിൽ....
- ചൂട്...
- യാത്ര തുടരട്ടെയോ....?
- നേട്ടം...
- ആത്മീയമായ ഏകാന്തത...
- സ്നേഹിക്കുന്നത്...
- ആത്മാവിലെ പ്രണയം...
- സ്മരണകൾ...
- ആർക്കും ആരേയും പ്രേമിക്കാമോ....?
- മിഴികളിൽ...
- ഓർമ്മ...
- മഞ്ഞുകട്ട...
-
►
ഓഗസ്റ്റ്
(20)
അനുയായികള്
About Me
- Shiju Basil
- am a usual guy living in my home place with lots of dreams....
Blogger പിന്തുണയോടെ.

- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact