എന്റെ ആത്മാവിന്റെ സംഗീതമേ,
യുഗങ്ങളായ് ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുന്നു...
നിന്റെ കാലൊച്ച കേൾക്കാൻ...
നിന്റെ ചിലങ്കാനിസ്വാനമോലുന്ന ആ സ്വരമൊന്നു കേൾക്കാൻ...
ജന്മങ്ങളായ് ഞാൻ കാതോർത്തിരുന്നു...
എന്റെ ദിനങ്ങൾ വർഷങ്ങളായി...
എന്റെ വർഷങ്ങൾ യുഗങ്ങളായി...
യുഗങ്ങളിലൂടെ... ജന്മങ്ങളിലൂടെ...
വീണ്ടും നിനക്കായ് ഞാൻ കാത്തിരുന്നു...
എന്റെ ആത്മാവിന്റെ സംഗീതമേ,
നിനക്കു വേണ്ടി ഇനിയുമെത്ര യുഗങ്ങൾ
ഞാൻ കാത്തിരിക്കേണം...?
സ്നേഹത്തിന്റെ ശ്രീകോവിലിൽ പ്രിയേ,
നിൻ വിഗ്രഹം ഞാൻ പ്രതിഷ്ഠിച്ചു...
വിരഹത്തിൻ കണ്ണീർകണങ്ങളാൽ പ്രിയേ,
നിൻ പാദത്തിൽ ഒരു നൂറു പുഷ്പങ്ങൾ ഞാനർപ്പിച്ചു...


- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact