2012 ജൂലൈ 19, വ്യാഴാഴ്‌ച
നിശീഥിനിയിൽ....
ഈ നിലാവുതൻ കുളിരൂറും മടിത്തട്ടിൽ
ഈ നല്ല നിശബ്ദ നിശീഥിനിയിൽ
എൻ മനം തന്നിലുണരൂന്ന ചിന്തകൾ
നിന്നെക്കുറിച്ചായിരൂന്നുവല്ലോ...
എൻ നയനങ്ങളിൽ തെളിയുന്ന ചിത്രങ്ങൾ
നിൻറേത് മാത്രമായിരൂന്നുവല്ലോ...
എൻ മനസ്സിൻ കിളിവാതിൽ തുറന്നു നീ-
യുളളിൽ കടക്കാനെന്തേ മടിക്കുന്നൂ...
ഈ നിലാപ്പൂമഴ തിങ്കൾ ചൊരിഞ്ഞത്
നിന്നെ വരവേൽക്കുവാൻ വേണ്ടിയല്ലേ...
ഈ താരകങ്ങൾ കണ്ണുചിമ്മുന്നത്
നിന്നെയാനന്തിപ്പാൻ തന്നെയല്ലെ...
അറിയാതെയെങ്കിലുമെൻ മനവാടിയിൽ
സൌരഭ്യം ചൊരിഞ്ഞൊരൂ പൊൻ മലരേ...
ഈ നിത്യയാമത്തിനേകാന്തതയിൽ നീ-
യെന്നെത്തനിച്ചാക്കി പോയതെന്തേ...?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ