2012 ജൂലൈ 10, ചൊവ്വാഴ്ച
മറന്നുവോ...
അറിയാതെ നോവിൽ ഇരൂൾ മൂടി നിൽക്കും
ഒരൂ കൊചു സാന്ത്വനത്താലെ എഴുതിടട്ടെ
മനതാരിൽ പൂവിട്ട ദു:ഖ ഗാനം...
ഒരൂ കോടി സ്വപ്നങ്ങൾ ഒന്നിചു ചേർത്തനാൾ
ഒരൂ സ്നേഹസാഗരം നിന്നിൽ കണ്ടു ഞാൻ...
അറിയാതെ ഞാനെൻ മനസിൻ മധുരമാം
സ്നേഹം നിനക്കായ് പകർന്നുതന്നു...
ഏതോ കിനാവിൻറെ വർണ്ണങ്ങൾ നെയ്യുവാൻ
എന്തിനായ് നീയെൻ മനസ്സിലെത്തി...
മറക്കുവാനാകില്ല മനസ്സിനിന്നും
മധുരമായ് നീതന്ന തേൻമൊഴികളാലെൻറെ
മനസ്സിൻറെ താളം പിഴച്ചുപോയി...
നിന്നിലെ പ്രേമത്തിൻ സൌരഭ്യം തേടി ഞാൻ
അങ്ങകലെയെന്നാകിലും വ്യർത്ഥമായി
ഇതളുകൾ കൊഴിഞ്ഞ് വീഴുംപോഴും
നനയും മിഴിയിണ പൂട്ടിടാതെ
നിന്നെയും മോഹിച്ച് കാത്തുനിൽപ്പൂ
മറന്നോ നീയെന്നെ പൊൻകിനാവേ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ