2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച
മയിൽപ്പീലിത്താളുകൾ...
ഒരു ദിനം കൂടി കൊഴിഞ്ഞു വീഴുന്നെൻ-
പ്രണയത്തിൻ കുറേ ചിന്തുകളുമായി...
നീ നൽകിയ പ്രണയത്തിൻ-
വളപ്പൊട്ടുകൾ മാത്രം ബാക്കിയായി...
മാനം കാണാതെ എന്നുമെൻ-
മനസ്സിൻ പുസ്തകത്താളിൽ
കാത്തു സൂക്ഷിക്കുമീ മയിൽപ്പീലിത്തുണ്ടുകൾ...
പെറ്റുപെരുകട്ടെയീ പ്രണയത്തിൻ
മയിൽപ്പീലിത്താളുകൾ...
പരത്തട്ടെ തൻ സൗരഭ്യമെന്നിൽ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ