കുളിരുള്ള തണുത്ത പ്രഭാതത്തിനായ് ഞാൻ ആഗ്രഹിച്ചപ്പൊഴെല്ലാം എനിക്ക് ലഭിച്ചത് വിരഹത്തിന്റെ കറുത്ത മണമുള്ള സന്ധ്യകളായിരുന്നു...
പറന്നുയരാൻ ഞാൻ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്കു ലഭിച്ചത് കരിഞ്ഞു കൊഴിഞ്ഞ തൂവലുകളായിരുന്നു...
നിന്റെ സ്വരത്തിനായ് ഞാൻ കാതോർത്തപ്പോഴൊക്കെയും എനിക്കു ലഭിച്ചത് കണ്ണുനീരിന്റെ നനഞ്ഞ സ്പർശ്ശമായിരുന്നു...
ജീവിതത്തിൽ സ്വപ്നങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെടുംബോൾ ഒരിക്കലും ജീവിതം വെറുക്കരുത്, ഒരിക്കലും വിധിയുടെ മുന്നിൽ തോൽക്കരുത്. മറിച്ച്, ഇന്ന് ദു:ഖിച്ചാൽ പിന്നീട് സന്തോഷം ഉണ്ടാകും എന്ന പ്രതീക്ഷയിലും, ദൈവം കൈവിടില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെയും ജീവിതം നയിക്കുക. ഒരിക്കലും ജീവിതം മറ്റൊരാളാൽ നയിക്കപ്പെടാതിരിക്കട്ടെ...


0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ